ഡിഎംഎ ആർകെ പുരം ശാഖക്ക് പുതിയ നേതൃത്വം
Monday, October 3, 2016 8:13 AM IST
ന്യൂഡൽഹി: ഡിഎംഎ ആർകെ പുരം ശാഖയുടെ പതിനാലാമത് വാർഷിക യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

സെക്ടർ നാലിലെ ഡിഎംഎ സമുച്ചയത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളായി എ.എൻ. വിജയൻ (ചെയർമാൻ), ഒ. ഷാജികുമാർ (സെക്രട്ടറി), എം.കെ. വിജയകുമാർ (വൈസ് ചെയർമാൻ), രഘുനാഥൻ പിള്ള (ട്രഷറർ), രത്നാകരൻ, പ്രബലകുമാർ (ജോ. സെക്രട്ടറിമാർ), എം.ഡി. പിള്ള (ജോ. ട്രഷറർ), രമേശൻ (ഇന്റേണൽ ഓഡിറ്റർ), രമ നായർ (വനിതാവിഭാഗം കൺവീനർ), വിദ്യ രത്നാകരൻ, ഹേമ രഘു (ജോ. കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

ചടങ്ങിൽ ചന്ദ്രൻ, ഒ. ഷാജികുമാർ, എ.എൻ. വിജയൻ, പി. രവീന്ദ്രൻ, സി.പി. മോഹനൻ, രത്നാകരൻ, എം.കെ. വിജയകുമാർ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്