സാഹിത്യവേദി ഒക്ടോബർ ഏഴിന്
Tuesday, October 4, 2016 12:51 AM IST
ഷിക്കാഗോ: 2016 ഒക്ടോബർ മാസ സാഹിത്യവേദി ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30–നു കൺട്രി ഇൻ ആൻഡ് സ്യൂട്ട്സിൽ (2200 S. Elmhurst, MT, Prospect) ചേരുന്നതാണ്. പ്രകൃതിയുടെ സൗന്ദര്യവും, മനുഷ്യജീവിതത്തിന്റെ ഉൾപിരിവുകളും, ബന്ധ– ബന്ധനങ്ങളുടെ വടംവലികളും എല്ലാം കൂട്ടിയിണക്കി പണിതീർത്ത “A LAMENT’ (ഒരു വിലാപം) എന്ന ശ്രീമതി ലക്ഷ്മി നായർ എഴുതിയ കവിതാ സമാഹാരത്തെ ആസ്പദമാക്കി ഗ്രന്ഥകാരി തന്നെ അവതരിപ്പിക്കുന്ന പ്രബന്ധമാണ് ഈ സാഹിത്യവേദിയിലെ ആസ്വാദന ശ്രദ്ധാകേന്ദ്രം.

സെപ്റ്റംബർ മാസ സാഹിത്യവേദിയായ 198–മതു സാഹിത്യവേദി ജയൻ മുളങ്ങാടിന്റെ അധ്യക്ഷതയിൽ കൂടി. ഡോ. റോയി പി. തോമസിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ചിരിയരങ്ങായിരുന്നു മുഖ്യ ആസ്വാദക ഇനം. പ്രസന്നൻപിള്ളയുടെ നന്ദി പ്രസംഗത്തോടുകൂടി ജോസി കുറുപ്പംപറമ്പിൽ സ്പോൺസർ ചെയ്ത സെപ്റ്റംബർ മാസ സാഹിത്യവേദി പര്യവസാനിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ലക്ഷ്മി നായർ (847 634 9529), രമാ നായർ (847 372 7546), ജോൺ ഇലക്കാട്ട് (773 282 4955).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം