നോർത്ത് കരോലിന മാർത്തോമാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റ് ഒക്ടോബർ എട്ടിന്
Tuesday, October 4, 2016 12:52 AM IST
കരോളിന: നോർത്ത് കരോലിന മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റ് ഒക്ടോബർ മാസം എട്ടാം തിയതി പള്ളി അങ്കണത്തിൽ നടത്തപ്പെടും. നാടൻ വിഭവങ്ങളുടെ ഒരു നിര തന്നെ ഈവർഷം ഒരുക്കിയിരിക്കുന്നു. നാടൻ തട്ടുകട, പലതരം പുട്ട് വിഭവങ്ങൾ, നാടൻ ഫിഷ് ഫ്രൈ, ഓംലറ്റ്, ദോശ, മസാലദോശ, വട, പഴംപൊരി, തണ്ടൂരി ചിക്കൻ, പലതരം കട്ലെറ്റ്, ബേക്കറി വിഭവങ്ങൾ, പലതരം കേക്ക്, ഐസ് ക്രീം, മംഗോ ലസി മുതലായ വിഭവങ്ങളും ഈ വർഷത്തെ ഫെസ്റ്റിന് ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കായി പ്രത്യേകം ഗെയിംസ് , മറ്റു വിനോദവും ഈ വർഷത്തെ ഫെസ്റ്റിന് മാറ്റുകൂട്ടും.

നോർത്ത് കരോലിനയിലെ ഏക മാർത്തോമാ ഇടവകയായ, നോർത്ത് കരോലിന മാർത്തോമാ ഇടവക, വികാരി ഫാ. അനിൽ ടി തോമസിന്റെ നേതൃത്വത്തിൽ പല കമ്യൂണിറ്റി പ്രവർത്തനങ്ങളും നടത്തിവരുന്നു. 2016 ഹാർവെസ്റ് ഫെസ്റ്റ് Real Triangle Properties, Binny Reatly , Spice Bazaar, Evershine Properties, Loyal Travels Dallas TX, Gand India Mart , C J Tax എന്നീ വ്യാപാര സ്‌ഥാപനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നു.

ഇടവയ്ക്കുവേണ്ടി വിജി മാത്യു കൺവീനർ ആയും സെക്രട്ടറി ബോബി മാത്യൂസ് കോർഡിനേറ്റർ ആയും വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. ഹാർവെസ്റ്റ് ഫെസ്റ്റ് വൻ വിജയമാക്കുവാൻ ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം