നോർത്ത് അമേരിക്കൻ ഭദ്രാസന സേവികാസംഘം സമ്മേളനം ഒക്ടോബർ ആറു മുതൽ
Tuesday, October 4, 2016 4:42 AM IST
ടൊറേന്റോ: മാർത്തോമ സുവിശേഷ സേവികാസംഘം നോർത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസനത്തിന്റെ 17–ാമത് സമ്മേളം ഒക്ടോബർ ആറു മുതൽ ഒമ്പതു വരെ കാനഡയിലെ ടൊറേന്റോയിൽ നടക്കും.

സെന്റ് മാത്യൂസ് മാർത്തോമ ദേവാലയം അതിഥ്യമരുളുന്ന സമ്മേളനം ഒന്റാരിയോ സെന്റ് കാതറീൻസിലുള്ള ഹോളിഡേ ഇൻ ഹോട്ടലിലാണ് സമ്മേളനം. Hands to Work Woman Heart to God’ എന്ന സമ്മേളന ചിന്താവിഷയം പഠനമാക്കുന്ന സേവികാസംഘം കോൺഫറൻസിസ് ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫീലക്സിനോക്സ് എപ്പിസ്കോപ്പ, റവ.ഡോ. ഏബ്രഹാം കുരുവിള, റവ.ഡോ.കരീൻ ഹാമിൽട്ടൻ, ഡോ.ലീലാമ്മ ജോൺസൻ, ഡോ. ഐവി ജോർജ്, ഡോ. സാറാമ്മ അലക്സാണ്ടർ, ഡോ. ബീന ജോൺ എന്നിവർ നേതൃത്വം നൽകും. സെന്റ് മാത്യൂസ് മാർത്തോമ ഇടവക വികാരി റവ. മാത്യു ബേബിയുടെ നേതൃത്വത്തിൽ കോൺഫറൻസ് കമ്മിറ്റി സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

ആറിന് (വ്യാഴം) വൈകുന്നേരം ഫീലക്സിനോക്സ് ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിന് ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നായി സേവികാ സംഘാംഗങ്ങൾ പങ്കെടുക്കും. സമ്മേളനത്തിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവീനീർ, ആത്മീയ ചൈതന്യം അനുഭവേദ്യമാകുന്ന ആരാധന, വിനോദ പരിപാടികൾ, ഗാന പരിശീലനം തുടങ്ങയവയും സമ്മേളനത്തിന്റെ ഭാഗമായിരിക്കും.

ഒമ്പതിന് ( ഞായർ) ഫീലക്സിനോക്സിന്റെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം കൂടുന്ന സമാപന സമ്മേളനത്തോടെ കോൺഫറൻസിനു തിരശീല വീഴും.

വിവരങ്ങൾക്ക്: wwwdssc2016.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കോൺഫ്രൻസ് കൺവീനറായി ചിത്ര ജേക്കബ്, ഡോ. ബിന്ദു ജേക്കബ് (സെക്രട്ടറി), ശോഭ ജോർജ് (രജിസ്ട്രേഷൻ) എന്നിവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

റിപ്പോർട്ട്: ബെന്നി പരിമണം