ഒഐസിസി കുവൈത്ത് ഓണം –ഈദ് ആഘോഷിച്ചു
Tuesday, October 4, 2016 4:44 AM IST
കുവൈത്ത്: ഒഐസിസി കുവൈത്ത് ഈ വർഷത്തെ ഓണം– ഈദ് സംഗമം ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അമ്മാൻ ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 30ന് (വെള്ളി) ആഘോഷിച്ചു.

ഉറിയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാജ്‌ഞലികൾ അർപ്പിച്ചു തുടങ്ങിയ സംസ്കാരിക സമ്മേളനം അങ്കമാലി എംഎൽഎ റോജി. എം. ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് അമീർ അഹ്മദ്, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി എം.എ. ഹിലാൽ, വൈസ് പ്രസിഡന്റുമാരായ എബി വാരിക്കാട്ട്, ചാക്കോ ജോർജുകുട്ടി, സാമുവൽ ചാക്കോ, ജനറൽ സെക്രട്ടറിമാരായ വർഗീസ് മാരാമൺ, ബിനു ചെമ്പാലം, പ്രേംസൺ, ജോയ് ജോൺ തുരുത്തിക്കര, ബെക്കൻ ജോസഫ്, സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, മനോജ് ചണ്ണപ്പേട്ട, എം.എ. നിസാം, ജോയിന്റ് ട്രഷറർ റിഷി ജേക്കബ്, ജനറൽ സെക്രട്ടറി ബി.എസ്.പിള്ള, പ്രോഗ്രാം കൺവീനർ ഹരീഷ് തൃപ്പൂണിത്തുറ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വെൽഫയർ വിംഗിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായ വിതരണം മുഖ്യാതിഥി നിർവഹിച്ചു.

വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലിയേയും മുഖ്യാതിഥിയേയും വേദിയിലേക്ക് വരവേറ്റും. തുടർന്ന് നടന്ന വിവിധ കലാപരിപാടികളും ഓണസദ്യയും പ്രേക്ഷകർക്ക് ഹൃദ്യമായി. കലാകാരന്മാർക്ക് പുരസ്കാരങ്ങളും സമ്മാനിച്ചു.

വിശിഷ്‌ടഥിതികൾ, സഹോദര സംഘടനാ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, ഒഐസിസി നിർവാഹക സമിതി അംഗങ്ങൾ, ജില്ലാതല ഭാരവാഹികൾ, സംഘടനയിലെ അംഗങ്ങൾ അവരുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ