സാൽഫോർഡ് മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
Tuesday, October 4, 2016 4:50 AM IST
ലണ്ടൻ: നോർത്ത് വെസ്റ്റിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ സാൽഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സാൽഫോർഡ് സെന്റ് ജയിംസ് ഹാളിൽ രാവിലെ പൂക്കളമൊരുക്കി ആരംഭിച്ച ആഘോഷ പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

പൊതുസമ്മേളനത്തിൽ വാദ്യമേളങ്ങളുടേയും താലപ്പൊലികളുടെയും അകമ്പടിയോടെ മഹാബലിക്ക് സ്വീകണം നല്കി. അസോസിയേഷൻ ഭാരവാഹികൾ നിലവിളക്ക് തെളിച്ച് യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോന സ്കറിയ, ട്രഷറർ ബിനോയ് മാത്യു എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർമാരായ എലീന ഷാജു, ബിനു ടോം എന്നിവർ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

റിപ്പോർട്ട്: അലക്സ് വർഗീസ്