ക്രിസ്തീയ ഗാന സമാഹാരം പ്രകാശനം ചെയ്തു
Tuesday, October 4, 2016 4:52 AM IST
ഡാളസ്: മലങ്കര കത്തോലിക്ക ഇടവകയുടെ ജൂബിലി സ്മരണികയായി ഇടവക പെരുന്നാളിനോടനുബന്ധിച്ചു എഴുനൂറോളം ഗാനങ്ങളുടെ സമാഹാര പ്രകാശനം നിർവഹിച്ചു.

സമാപന ദിവസം നടന്ന ചടങ്ങിൽ സാമുവൽ മാർ ഐറേനിയസ് ഇടവക ഗായക സംഘം കോ ഓർഡിനേറ്റർ സാജൻ ചെറിയാൻ ഗാന സമാഹാരങ്ങളുടെ പ്രതി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഈ ഗാനോപഹാരം ക്രൈസ്തവ വിശ്വാസികൾക്ക് സൗകര്യപ്രദമായ ഒന്നായി തീരട്ടെ മാർ ഐറേനിയോസ് ആശംസിച്ചു. ആരാധനകളിലും പ്രാർഥനകളിലും ഉപയോഗിക്കുന്നതിന് അനുയോജ്യമായ ഗാനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുസ്തക പ്രകാശനത്തിന് ഇടവക വികാരി ഫാ. ജോസഫ് നെടുമാൻ കുഴിയിൽ, മോൻസി ജോർജ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: പി.പി. ചെറിയാൻ