ജിദ്ദ നവോദയ ഹജ്‌ജ് വോളന്റിയർമാരെ ആദരിച്ചു
Tuesday, October 4, 2016 4:56 AM IST
ജിദ്ദ: ഇത്തവണത്തെ ഹജ്‌ജ് കർമങ്ങളുടെ സേവനത്തിന് വോളന്റിയർമാരായി സേവനം അനുഷ്ഠിച്ച നവോദയ അംഗങ്ങളെ ആദരിച്ചു. നവോദയ കേന്ദ്ര ഓഫീസിൽ നടന്ന പരിപാടി നവോദയ മുഖ്യ രക്ഷാധികാരി വി.കെ. റഹൂഫ് ഉദ്ഘാടനം ചെയ്തു. എല്ലാ വോളന്റിയർമാർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അന്യസംസ്‌ഥാന പ്രവാസികൾ പങ്കെടുത്ത പരിപാടിയിൽ മലയാളികളുടെ കൂട്ടായ പ്രവർത്തനത്തേയും ആത്മാർഥതയേയും അവർ പ്രകീർത്തിച്ചു.

ഹജ്‌ജ് വെൽഫെയർ ഫോറവുമായി സഹകരിച്ചാണ് നവോദയ തങ്ങളുടെ അംഗങ്ങളെ വോളന്റിയർമാരായി അയയ്ക്കറുള്ളത്. തുടർന്നുള്ള വർഷങ്ങളിൽ നവോദയ കൂടുതൽ വോളന്റിയർമാരെ അയയ്ക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ