ഷിക്കാഗോ ചാപ്റ്റർ എസ്.എം.സി.സി മാതാപിതാക്കൾക്കായി സെമിനാർ നടത്തി
Wednesday, October 5, 2016 12:50 AM IST
ഷിക്കാഗോ: ഒക്ടോബർ രണ്ടിന് സീറോ മലബാർ പാരീഷ് ഹാളിൽ നടത്തപ്പെട്ട പേരന്റിംഗ് സെമിനാർ വളരെ വിജ്‌ഞാനപ്രദവും വിജയകരവുമായിരുന്നു. സീറോ മലബാർ കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലിന്റെ പ്രാർത്ഥനയോടെ സെമിനാർ ആരംഭിച്ചു. സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ച അഗസ്റ്റിൻ അച്ചൻ എല്ലാവർക്കും ആശംസകൾ നേർന്നു.

എസ്എംസിസി പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ സദസിന് സ്വാഗതം ആശംസിച്ചു. കേരളത്തിൽ നിന്നെത്തിയ ഡോ. പി.വി. സേവ്യർ കുടുംബ ദൃഢതയുടെ ആവശ്യത്തെപ്പറ്റി സംസാരിച്ചു. ഡോ. സാം ജോർജ് അമേരിക്കയിൽ വളരുന്ന പുതുതലമുറ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു.



സെമിനാറിന്റെ കോർഡിനേറ്റർമാരായി ഷിബു അഗസ്റ്റിനും, സണ്ണി വള്ളിക്കളവും പ്രവർത്തിച്ചു. മേഴ്സി കുര്യാക്കോസ് സദസിന് നന്ദി രേഖപ്പെടുത്തി. ആന്റോ കവലയ്ക്കൽ, കുര്യാക്കോസ് തുണ്ടിപ്പറമ്പിൽ, ഷാജി കൈലാത്ത്, അനിതാ അക്കൽ, സജി വർഗീസ്, ജോസഫ് തോട്ടുകണ്ടത്തിൽ, ജേക്കബ് കുര്യൻ എന്നിവരുടെ സഹകരണവും സാന്നിധ്യവും എടുത്തുപറയേണ്ടതാണ്. എസ്.എം.സി.സി സെക്രട്ടറി മേഴ്സി കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം