ടെക്സസ് അസോസിയേഷൻ ഓഫ് ഇൻഡ്യൻ സോഷ്യൽ വർക്കേഴ്സ് ഓണം ആഘോഷിച്ചു
Wednesday, October 5, 2016 12:51 AM IST
ഡാളസ്: സൗഹൃദത്തിന്റെ ഓണപ്പൂക്കൾ വിടർത്തിയും സഹകരണത്തിന്റെ ഓണസദ്യയുണ്ടും ടെക്സസ് അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സിന്റെ ഈ വർഷത്തെ ഓണാഘോഷം വേറിട്ടതായി. ഈ മാസം ഒന്നാം തിയതി സേവ്യർ തോമസിന്റെ ഭവനത്തിൽ നടന്ന ഓണാഘോഷങ്ങളിൽ സംഘടനയിലെ അംഗങ്ങൾ കുടുംബസമേതം പങ്കെടുത്തു.

ഓണസദ്യക്ക് ശേഷം പ്രസിഡന്റ് ഫ്രാൻസിസ് പിട്ടാപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക കൂട്ടായ്മയിൽ ഫ്രാൻസിസ് ജോൺ മുഖ്യപ്രഭാഷണം നടത്തി ‘ആഴ്ചവട്ടം’ചീഫ് എഡിറ്റർ ഡോ.ജോർജ് എം.കാക്കനാട്ട് ഓണസന്ദേശം നൽകി.ഓണത്തിന്റെ സനതന മൂല്യങ്ങൾ തകർക്കാനുള്ള സംഘടിത ശ്രമം കേരളത്തിൽ നടക്കുമ്പോൾ അത്തരം വിഭാഗിയ ചിന്തകളില്ലാതെ ഓണം ആഘോഷിക്കാൻ കഴിയുന്ന പ്രവാസി മലയാളികളാണ് യഥാർത്ഥത്തിൽ മാനുഷരെല്ലാരും ഒന്നാണെന്ന സങ്കൽപം സംരക്ഷിക്കുന്നവരെന്ന് ഡോ.ജോർജ് ഓണസന്ദേശത്തിൽ ചൂണ്ടിക്കാട്ടി*സേവ്യർ തോമസിന്റെ നേതൃത്വത്തിൽ അംഗങ്ങളും അവരുടെ കുടുംബാങ്ങങ്ങളും വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു.അംഗങ്ങൾ തങ്ങളുടെ ഓണസ്മരണകൾ പങ്കുവച്ചു. ഓണപ്പട്ടോടു കൂടിയാണ് സാംസ്കാരിക സമ്മേളനത്തിന് തുടക്കമായത്.

ഫ്രാൻസിസ് പിട്ടാപ്പിള്ളി (പ്രസിഡന്റ്)ബോബിൻ ജോസഫ് (സെക്രട്ടറി), ബിജു സെബാസ്റ്റ്യൻ (ട്രഷറർ) എന്നിവരുടെ കൂട്ടായ നേതൃത്വത്തിൽ സംഘടന സഹകരണത്തിന്റെ പുതിയ ചക്രവാളങ്ങൾ കീഴടക്കി മുന്നേറുന്നതിന്റെ സാക്ഷ്യപത്രം കൂടിയായിരുന്നു ഈ വർഷത്തെ ഓണാഘോഷം. രുചികരവും വിഭസമൃദ്ധവുമായ ഓണസദ്യയൊരുക്കിയ അംഗങ്ങളെയും സുന്ദരമായ വേദിയൊരുക്കിയ*സേവ്യർ തോമസിനേയും ഭാര്യ ഷീബ തോമസിനേയും സംഘടനാ സാരഥികളും അതിഥികളും അഭിനന്ദിച്ചു.
മൈക്രോ ക്രെഡിറ്റ് പ്രോഗ്രാമിൽ സജി കണ്ണോലിലും ബിജു സെബാസ്റ്റ്യനും വിജയികളായി. സേവ്യർ തോമസ് അതിഥികളെ സ്വാഗതം ചെയ്തു. ബിബിൻ ജോസഫ് നന്ദിയും രേഖപ്പെടുത്തി