കരുണ ചാരിറ്റീസ് ന്യൂയോർക്ക് ജീവകാരുണ്യ ധനസമാഹരണം നടത്തുന്നു
Wednesday, October 5, 2016 12:51 AM IST
ന്യൂയോർക്ക്: കഴിഞ്ഞ 23 വർഷങ്ങളായി ന്യൂയോർക്ക് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ‘കരുണ ചാരിറ്റീസ് ന്യൂയോർക്ക്’ ഈവർഷത്തെ ധനസമാഹരണം ഡിന്നറോടും വിവിധ കലാപരിപാടികളോടും കൂടി വിപുലമായി നടത്തപ്പെടുന്നു.

ഒക്ടോബർ എട്ടിനു ശനിയാഴ്ച വൈകിട്ട് എട്ടിനു ന്യൂജേഴ്സിയിലുള്ള റോയൽ ആൽബർട്ട് പാലസിൽ വച്ചാണ് പരിപാടി അരങ്ങേറുന്നത്. (1050 King George Post Road, Edison, NJ 08837)

കഴിഞ്ഞ കാൽ നൂറ്റാണ്ടുകളായി വിവിധ ലോകരാഷ്ട്രങ്ങളിലുള്ള നിർധനരും, നിരാലംബരും, നിസ്സഹായരുമായ പതിനായിരക്കണക്കിന് ആളുകളുടെ കണ്ണീരൊപ്പുവാൻ, താങ്ങും തണലുമാകാൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഈ ജീവകാരുണ്യ സംഘടനയുടെ പ്രവർത്തകരെ സഹായിക്കുവാൻ നല്ലവരായ എല്ലാവരുടേയും സഹായ സഹകരണങ്ങൾ സംഘാടകർ അഭ്യർത്ഥിക്കുന്നു. നാളിതുവരെ ഒരു മില്യൻ ഡോളറിന്റെ ധനസഹായം നൽകുവാൻ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.



വൈകിട്ട് ആറു മുതൽ ലഘുഭക്ഷണം, ഏഴു മുതൽ പതിനൊന്നുവരെ ഡിന്നറും, കലാപരിപാടികളും അരങ്ങേറും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: സാറാമ്മ (ഡെയ്സി) 718 442 5656, സ്മിത മനോജ് (732 549 3000), ഡോ. ലുലു തോമസ് (718 351 4906), ഷീലാ ശ്രീകുമാർ (732 925 8801), റോസമ്മൂ താഞ്ചൻ (718 447 2398), പ്രേമ ആന്ദ്രപ്പള്ളിയാൽ (908 470 0486), സുപ്രഭാ നായർ (718 727 8787).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം