ബഞ്ചമിൻ ഈപ്പൻ മേരിലാന്റിൽ നിര്യാതനായി
Wednesday, October 5, 2016 5:54 AM IST
മേരിലാന്റ്: പുനലൂർ തോട്ടുകടവിൽ എം.ഇ. ഈപ്പന്റെ (സിഎൽഎസ്) മകൻ ബെഞ്ചമിൻ ഈപ്പൻ (54) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ ഒമ്പതിന് (വെള്ളി) 12.15 മുതൽ 1.15 വരെ Sidar Ridge Communtiy Church ൽ ആരംഭിച്ച് വൈകുന്നേരം നാലിന് യൂണിയൻ സെമിത്തേരിയിൽ.

ഭാര്യ: ഡോ. നീന. മക്കൾ: പോൾ ഈപ്പൻ, നതാൻ ഈപ്പൻ. സഹോദരങ്ങൾ: ഡോ. ജോൺ ടി. ഈപ്പൻ (മുംബൈ), ഹന്ന സ്റ്റീഫൻസൺ (മയാമി, ഫ്ളോറിഡ).

ബിസിനസുമായി ബന്ധപ്പെട്ട് ഡൻവറിൽ സന്ദർശനം നടത്തുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഡെൻവർ റോസ് മെഡിക്കൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെയാണ് മരണം.

പൊതുദർശനം വെള്ളി രാവിലെ സിഡാർ റിഡ്ജ് കമ്യൂണിറ്റി ചർച്ച് (2410 Spencerville Rd, Spencerville, MD-20868) രാവിലെ 9.30 മുതൽ 12 വരെ.

റിപ്പോർട്ട്: പി.പി. ചെറിയാൻ