ഒർലാന്റോ മാർത്തോമ ഇടവക കൺവൻഷൻ ഒക്ടോബർ ഏഴു മുതൽ
Wednesday, October 5, 2016 5:58 AM IST
ഒർലാന്റോ: ഫ്ളോറിഡ ഓർലാന്റോ മാർത്തോമ ഇടവകയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ ഒക്ടോബർ ഏഴ്, എട്ട്, ഒമ്പത് (വെളളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നു.

ഓർലാന്റോ മാർത്തോമ ദേവാലയത്തിൽ (145, West Broadway St. Oviedo, Florida-32765) വെളളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30ന് നടക്കുന്ന കൺവൻഷനിൽ സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികൻ സാബു വാര്യാപുരം വചനപ്രഘോഷണം നടത്തും. ഞായർ ആരാധനമധ്യേ കൺവൻഷൻ സമാപന പ്രസംഗം നടക്കും. ശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: റവ. ജോയിക്കുട്ടി ദാനിയേൽ (വികാരി) 813 562 3793, വർഗീസ് മാത്യു(കൺവീനർ) 321 543 6597.

റിപ്പോർട്ട്: ജീമോൻ റാന്നി