നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി
Wednesday, October 5, 2016 5:59 AM IST
ജിദ്ദ: നവോദയ സഫ എരിയയിലെ (അൽ ജസീറ വാട്ടർ കമ്പനിയിൽ ജോലി ചെയ്തിരുന്ന) സഫ 2 യൂണിറ്റ് അംഗവും ഇരിട്ടി സ്വദേശിയുമായ അന്തരിച്ച മൊയ്തുവിന്റെ കുടുംബ സഹായ ഫണ്ട് ഇരിട്ടി സിപിഎം എരിയ സെക്രട്ടറി ബിനോയ് കുര്യൻ അദ്ദേഹത്തിന്റെ ഭാര്യക്ക് കൈമാറി.

ചടങ്ങിൽ ജില്ലാ സെക്രട്ടറിയേറ്റ് മെംബർ ചന്ദ്രൻ, ഇരിട്ടിയിലെ പാർട്ടി പ്രവർത്തകർ, നവോദയ പ്രവർത്തകരായ സുരേഷ് പയ്യന്നൂർ, മുരളി നെല്ലിക്കൽ, സി.എം. നാസർ, മുഹമ്മദ് കുട്ടി, ഷഫീഖ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ