മസ്കറ്റിൽ പാണക്കാട് മുനവറലി തങ്ങൾക്കും ഡോ. മേൽപൂത്തൂരിനും സ്വീകരണം ഒക്ടോബർ ആറിന്
Wednesday, October 5, 2016 8:06 AM IST
മസ്കറ്റ്: റുസയിൽ സീബ് കേരള മുസ്ലിം കൾചറൽ സെന്ററിന്റെ (കെഎംസിസി) ആഭിമുഖ്യത്തിൽ പാണക്കാട് സയിദ് മുനവറലി തങ്ങൾക്കും ഡോ.സുലൈമാൻ മേൽപൂത്തൂരിനും സ്വീകരണം നൽകുന്നു.

ഒക്ടോബർ ആറിന് (വ്യാഴം) വൈകുന്നേരം 7.30 ന് റുസയിലെ അൽ മകാറിം ഹാളിലാണ് പരിപാടികൾ. സ്ത്രീകൾക്ക് ചടങ്ങിൽ പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. കണ്ണൂരിലെ മട്ടന്നൂരിൽ ആരംഭിക്കുന്ന കോറോഡോവാ ക്യാമ്പസ് സംബന്ധിച്ച് ഭാരവാഹികൾ വിശദീകരിച്ചു.

റൂവിയിലെ പാർക് വേ റസ്റ്ററന്റിൽ നടത്തിയ പത്ര സമ്മേളനത്തിൽ നാസർ ചോലയിൽ, കുന്നുമ്മേൽ ഖാലിദ്, പി.എ.വി.അബൂബക്കർ ഹാജി, അഷറഫ് മുതുവന, ശിവപുരം സയിദ്, പി.എം.റഷീദ് എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം