ഡെൻമാർക്ക് ബഹുസാംസ്കാരിക രാജ്യമല്ല: മാർഗരറ്റ് രാജ്‌ഞി
Wednesday, October 5, 2016 8:08 AM IST
കോപ്പൻഹേഗൻ: ഡാനിഷ് അസ്തിത്വം ഒരിക്കൽക്കൂടി ദേശവ്യാപകമായി ചർച്ച ചെയ്യപ്പെടുമ്പോൾ, ഡെൻമാർക്ക് ഒരു ബഹുസാംസ്കാരിക രാജ്യമല്ലെന്ന പ്രസ്താവനയുമായി മാർഗരറ്റ് രാജ്‌ഞി രംഗത്ത്.

ഡെൻമാർക്ക് എന്ന രാജ്യത്തെ സകല പൗരൻമാരെയുമാണ് താൻ പ്രതിനിധീകരിക്കുന്നതെന്നും ജർമൻ ദിനപത്രമായ ഡെർ സ്പീഗലിനു നൽകിയ അഭിമുഖത്തിൽ മാർഗരറ്റ് വ്യക്‌തമാക്കുന്നു.

മാർട്ടിൻ ലൂഥർ കിംഗ് സഭാ പരിഷ്കാരത്തിനു തുടക്കം കുറിച്ച വിറ്റൻബെർഗിലെ കാസിൽ ചർച്ച് വീണ്ടും തുറക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് രാജ്‌ഞി ജർമനിയിലെത്തിയിരിക്കുന്നത്.

നോർവേക്കാർ വിവിധ രാജ്യങ്ങളിൽനിന്നു വന്നവരും വിവിധ മതങ്ങൾ പിന്തുടരുന്നവരും വിവിധ ദൈവങ്ങളിൽ വിശ്വസിക്കുന്നവരുമാണെന്ന നോർവീജിയൻ രാജാവ് ഹെറാൾഡിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴാണ് ഡെൻമാർക്ക് അങ്ങനെയല്ലെന്ന പരോക്ഷ സൂചന നൽകി രാജ്‌ഞിയുടെ പ്രതികരണം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ