കെസിഎസ് സ്പോർട്സ് ഫോറം ടെന്നീസ് ടൂർണമെന്റ് നടത്തി
Thursday, October 6, 2016 2:13 AM IST
ഷിക്കാഗോ : ക്നാനായ കാത്തലിക് സൊസൈറ്റി സ്പോർട്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ടെന്നീസ് ടൂർണമെന്റിൽ സിംഗിൾസ് വിഭാഗത്തിൽ ആനന്ദ് ആകശാല ചാമ്പ്യനും ജോജോ ആലപ്പാട്ട് റണ്ണർ അപ്പും ആയി വിജയിച്ചു.

ഡബിൾസ് വിഭാഗത്തിൽ ആനന്ദ് ആകശാല, സജി വെള്ളാരംകാലായിൽ എന്നിവർ ചാമ്പ്യന്മാരും, ജോജോ ആലപ്പാട്ട്, ജിമ്മി മണപ്പള്ളിൽ എന്നിവർ റണ്ണർ അപ്പും ആയി. കെസിഎസ് ഔട്ട് ഡോർ കമ്മിറ്റി ചെയർമാൻ ജോജോ ആലപ്പാട്ട് ടൂർണമെന്റിന് നേതൃത്വം നൽകി. വിജയികളെ കെസിഎസ്. പ്രസിഡന്റ് ജോസ് കണിയാലി അഭിനന്ദിച്ചു.

റിപ്പോർട്ട്: ജീനോ കോതാലടിയിൽ