സിഎച്ച് അനുസ്മരണ സമ്മേളനം നടത്തി
Thursday, October 6, 2016 6:42 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി ഫർവാനിയ ഏരിയ കമ്മിറ്റി സിഎച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഫാസിൽ കൊല്ലം അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് എൻ.കെ. ഖാലിദ് ഹാജി അനുസ്മരണ പ്രഭാഷണം നടത്തി.

കുവൈത്ത് കെഎംസിസി നാഷണൽ കമ്മിറ്റി ആക്ടിംഗ് ജനറൽ സെക്രട്ടറി സിറാജ് എരിഞ്ഞിക്കൽ, ട്രഷറർ എം.കെ. അബ്ദുൽ റസാഖ്, ഭാരവാഹികളായ ഫാറൂഖ് ഹമദാനി, ഇഖ്ബാൽ മാവിലാടം, എം.ആർ. നാസർ, സലാം ചെട്ടിപ്പടി, നേതാക്കളായ ഷറഫുദ്ദീൻ കണ്ണേത്ത്, ബഷീർ ബാത്ത, എച്ച്. ഇബ്രാഹിം കുട്ടി, സയിദ് ഗാലിബ് മശ്ഹൂർ തങ്ങൾ, ഇസ്മായിൽ ബേവിഞ്ച, അസീസ് വലിയകത്ത്, ലത്തീഫ് മൗലവി, ഏരിയ ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദലി, സെക്രട്ടറി മിസ്ഹബ് മാടംബില്ലത്ത് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ