കെകെഎംഎ പയ്യന്നൂർ ഏരിയ കമ്മിറ്റി പിക്നിക് സംഘടിപ്പിച്ചു
Thursday, October 6, 2016 6:43 AM IST
കുവൈത്ത്: വൈവിധ്യമാർന്ന കായിക വിനോദ പരിപാടികൾ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ പയ്യന്നൂർ ഏരിയ കമ്മിറ്റി പിക്നിക് സംഘടിപ്പിച്ചു. റിഗായി പാർക്കിൽ നടന്ന പരിപാടി വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തൈയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുബൈർ കുരിക്കൾ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജനറൽ സെക്രട്ടറി ഷഫീഖ് കവായി, വൈസ് ചെയർമാൻ എൻ.എ. മുനീർ, വർക്കിംഗ് പ്രസിഡന്റ് എ.പി. അബ്ദുൽ സലാം, വർക്കിംഗ് പ്രസിഡന്റ് കെ.സി. റഫീഖ്, ഷാനവാസ് ഹൈതം, ഹസൻ ബാല്ലാക്കടപ്പുറം, ഫർവാനിയ ബ്രാഞ്ച് ആക്ടിംഗ് ജനറൽ സെക്രട്ടറി എൻ.പി. നാസർ, വൈസ് പ്രസിഡന്റ് ടി.കെ.പി. സാജിദ് എന്നിവർ പ്രസംഗിച്ചു.

തുടർന്നു കുട്ടികൾക്കും മുതിർന്നവർക്കുമായി നടന്ന വിവിധ മത്സരങ്ങൾക്ക് പി.എം. ശരീഫ്, സജ്ബീർ കാപ്പാട്, സെക്രട്ടറി ഹാരിസ് പയ്യന്നൂർ, മജീദ് പയ്യന്നൂർ, അബ്ദുൽ ജബാർ കവായി, മജീദ് ഞെക്ലി, വി.വി. ഇബ്രാഹിം ഹാജി എന്നിവരും വനിതാ വിഭാഗത്തിന്റെ വിനോദ പരിപാടികൾ സുമയ്യ ഷഫീഖ്, ശാഹിമ ഇബ്രാഹിം എന്നിവരും നേതൃത്വം നൽകി. ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ