ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗം
Thursday, October 6, 2016 6:44 AM IST
ബർഗൻഫീൽഡ് (ന്യൂജേഴ്സി): ന്യൂജേഴ്സിയിലെ ബർഗൻ കൗണ്ടിയിൽ എക്യുമെനിക്കൽ ക്രിസ്തീയ സംഘടനയായ ബിസിഎംസി ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗം ഒക്ടോബർ 14, 15 (വെള്ളി, ശനി) തീയതികളിൽ നടക്കും.

വൈകുന്നേരം ഏഴിന് ടീനെക്ക് സെന്റ് പീറ്റേഴ്സ് മാർത്തോമ ചർച്ചിൽ (70 Cedar Lane, Teaneck, NJ 07666) നടക്കുന്ന ധ്യാനത്തിൽ വകാരി റവ. മോൻസി മാത്യു സുവിശേഷ പ്രസംഗം നടത്തും. ബിസിഎംസിയുടെ ഗായകസംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. സഭാ വ്യത്യാസമില്ലാതെ ഏവരേയും സ്വാഗതം ചെയ്യുന്നതായി ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ഭാരവാഹികൾ അറിയിച്ചു.

മുപ്പതുവർഷങ്ങളായി സ്തുത്യർഹമായി പ്രവർത്തിച്ചുവരുന്ന ഈ എക്യുമെനിക്കൽ ക്രിസ്തീയ ഫെലോഷിപ്പ് അംഗീകൃത ടാക്സ് എക്സ്പറ്റ് നോൺ പ്രോഫിറ്റ് സംഘടനയാണ്. ഇതിലൂടെ പല ജീവകാരുണ്യപ്രവർത്തനങ്ങളും നടന്നുവരുന്നു. ഈ പ്രദേശത്തെ എല്ലാ ക്രിസ്തീയ ദേവാലയങ്ങളിലെയും അംഗങ്ങളുടെ ഒരു ഐക്യവേദികൂടിയാണ് സംഘടന. വിവിധ ദേവാലയങ്ങളിലെ വൈദികരായ റവ. പോൾ പതിക്കൽ, ഫാ. ബാബു കെ. മാത്യു, റവ. മോൻസി മാത്യു, ഫാ. ജോസഫ് വർഗീസ്, റവ. ലാജി വർഗീസ്, റവ. ജേക്കബ് ഫിലിപ്പ്, ഫാ. ജേക്കബ് ക്രിസ്റ്റി, റവ. പോൾ ജോൺ, റവ. മാത്യു വർഗീസ് എന്നിവർ സംഘടനയുടെ പേട്രൺമാരായി പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: അഡ്വ. റോയി ജേക്കബ് കൊടുമൺ (പ്രസിഡന്റ്) 201 7571521 സൂസൻ മാത്യു (വൈസ് പ്രസിഡന്റ്) 201 2078942, രാജൻ മോടയിൽ (സെക്രട്ടറി) 201 6747492, സെബാസ്റ്റ്യൻ ജോസഫ് (ട്രഷറർ) 201 5999228, സൂസൻ മാത്യൂസ് 201 2618717.

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ