ഫാ. ഏബ്രഹാം കഴുനടിയിലിന് സ്വീകരണം നൽകി
Thursday, October 6, 2016 6:45 AM IST
ബ്രിസ്ബേൻ: നോർത്ത് ബ്രിസ്ബേൻ സെന്റ് അൽഫോൻസ സീറോ മലബാർ ദേവാലയത്തിന്റെ പുതിയ വികാരിയായി നിയമിതനായ ഫാ. ഏബ്രഹാം കഴുനടിയിലിന് സ്വീകരണം നൽകി.

ബ്രാക്കൻ റിഡ്ജ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ നടന്ന പ്രത്യേക സമ്മേളനത്തിലാണ് സ്വീകരണം നൽകിയത്. ചടങ്ങിൽ മുൻ വികാരി ഫാ. വർഗീസ് വാവോലിക്ക് യാത്രയയപ്പും നൽകി. സെന്റ് അൽഫോൻസ ഇടവകാംഗങ്ങൾക്കുവേണ്ടി പാസ്റ്റർ കൗൺസിൽ അംഗങ്ങളായ ജോളി കരുമത്തി, ഫാ. വർഗീസിന് ഉപഹാരം സമ്മാനിച്ചു. ഫാ. തോമസ് അരീക്കുഴി, ഷൈജു തോമസ് എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റിമാരായ ഷൈജു തോമസ്, കരോൾസൺ തോമസ്, പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അമേരിക്കയിലെ മിഷിഗൺ രൂപതയിലേയും കേരളത്തിലെ കാഞ്ഞിരപ്പള്ളി രൂപതയിലേയും വിവിധ ഇടവകകളിൽ സേവനം അനുഷ്ടിച്ചുവരികയായിരുന്നു ഫാ. ഏബ്രഹാം കഴുനടയിൽ. സ്‌ഥലം മാറിപോകുന്ന ഫാ. വർഗീസ് വാവോലിൽ ബ്രിസ്ബേൻ സൗത്ത് സെന്റ് തോമസ് സീറോ മലബാർ ഇടവകയിലെ വികാരിയായി നിയമിതനായി.