കൊളോണിൽ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബർ ഏഴിന്
Thursday, October 6, 2016 8:12 AM IST
കൊളോൺ: ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തു ദിവസത്തെ കൊന്തനമസ്കാരവും വിശുദ്ധ അൽഫോൻസാമ്മയോടുള്ള നൊവേനയും ഒക്ടോബർ ഏഴിന് (വെള്ളി) തുടക്കം കുറിക്കും. കൊളോൺ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തിലാണ് (അി ടേ.ഠവലൃലശെമ 6, 51067 ഗീലഹി) തിരുക്കർമങ്ങൾ. വൈകുന്നേരങ്ങളിൽ ദിവ്യബലിയും തുടർന്ന് കൊന്തനമസ്കാരവും അൽഫോൻസാമ്മയോടുള്ള നൊവേനയും ഉണ്ടായിരിക്കും. ഒക്ടോബർ ഒമ്പതിന് (ഞായർ) വൈകുന്നേരം അഞ്ചിനാണ് തിരുക്കർമങ്ങൾ. ദിവ്യബലിയിലും കൊന്തനമസ്കാരത്തിലും പങ്കെടുത്ത് പരിശുദ്ധാരൂപിയുടെ ദിവ്യവിരുന്ന് സ്വീകരിക്കുവാൻ ഏവരേയും സ്വാഗതം ചെയ്തു.

ഓരോ ദിവസത്തെ പ്രാർഥനാ പരിപാടികൾ കമ്യൂണിറ്റിയുടെ വിവിധ സ്‌ഥലങ്ങളിലുള്ള കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ മേൽ നോട്ടത്തിലാണ് നടക്കുന്നത്.

ഒക്ടോബർ ഏഴിന് വെള്ളി വൈകുന്നേരം 6.30ന് (ഡ്യൂസൽഡോർഫ്), 8 ന് (ശനി) വൈകുന്നേരം 6.30ന് (എർഫ്റ്റ്ക്രൈസ്), 9 ന്(ഞായർ) വൈകുന്നേരം അഞ്ചിന് (ബോൺ), 10ന്(തിങ്കൾ) വൈകുന്നേരം 6.30ന് (പ്രാർഥനാകൂട്ടായ്മ പോർസ്),11ന് (ചൊവ്വ) വൈകുന്നേരം 6.30ന് (പ്രാർഥനാകൂട്ടായ്മ ലെവർകുസൻ),12 ന് (ബുധൻ) വൈകുന്നേരം 6.30ന് (ലിങ്ക്സ്റൈനിഷ്), 13 ന് (വ്യാഴം) വൈകുന്നേരം 6.30ന് (ഹോൾവൈഡെ), 14 ന്(വെള്ളി) വൈകുന്നേരം 6.30ന് (യുവജനകൂട്ടായ്മ), 15 ന്(ശനി) വൈകുന്നേരം 6.30ന് (യുവജനഫാമിലി).

സമാപന ദിവസമായ ഒക്ടോബർ 16 ന്(ഞായർ) വൈകുന്നേരം നാലിന് നടക്കുന്ന ആഘോഷമായ ദിവ്യബലിയിലും തിരുക്കർമങ്ങളിലും സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററും നിയുക്‌ത ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്ത് പങ്കെടുക്കും. തുടർന്ന് പ്രദക്ഷിണം നേർച്ച വിതരണം, സമൂഹവിരുന്ന് എന്നിവ നടക്കും.

വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി (കമ്യൂണിറ്റി ചാപ്ളെയിൻ) 0221 629868, 01789353004.ഡേവീസ് വടക്കുംചേരി (കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ) 0221 5904183.

Address: St.Theresia Kirche, An St.Theresia 6, 51067 Koeln

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ