ഷിക്കാഗോ മലയാളി അസോസിയേഷൻ ജനറൽബോഡി യോഗം ഒക്ടോബർ 23ന്
Thursday, October 6, 2016 8:12 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജനറൽബോഡി യോഗം ഒക്ടോബർ 23ന് വൈകുന്നേരം അഞ്ചു മുതൽ സിഎംഎ ഹാളിൽ (834 E Rand Rd, Suite 13, Mount Prospect, IL 60056) നടക്കും.

പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സെക്രട്ടറി ബിജി സി. മാണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ ജോസ് സൈമൺ മുണ്ടപ്ലാക്കിൽ കണക്കുകൾ അവതരിപ്പിക്കും. തുടർന്ന് അടുത്ത രണ്ടുവർഷത്തേക്കുള്ള പുതിയ ഡയറക്ടർ ബോർഡ് സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേൽക്കും.

ചടങ്ങുകൾക്ക് ജെസി റിൻസി, മോഹൻ സെബാസ്റ്റ്യൻ, ഫിലിപ്പ് പുത്തൻപുരയിൽ, ജേക്കബ് പുറയമ്പള്ളിൽ, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത്, ജോണിക്കുട്ടി പിള്ളവീട്ടിൽ, ജോഷി മാത്യു പുത്തൂരാൻ, ജൂബി വള്ളിക്കളം, മത്തിയാസ് പുല്ലാപ്പള്ളിൽ, രഞ്ജൻ ഏബ്രഹാം, സാബു നടുവീട്ടിൽ, സന്തോഷ് നായർ, ഷാബു മാത്യു, സ്റ്റാൻലി കളരിക്കമുറിയിൽ, സണ്ണി വള്ളിക്കളം, തൊമ്മൻ പൂഴിക്കുന്നേൽ, സേവ്യർ ഒറവണക്കളത്തിൽ തുടങ്ങിയവർ നേതൃത്വം നൽകും.

യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നു ഭാരവാഹികൾ അഭ്യർഥിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം