ശാലോം വിക്ടറി കോൺഫറൻസ് 2016 കാൽഗറിയിൽ വൻ വിജയമായി
Friday, October 7, 2016 2:00 AM IST
കാൽഗറി (കാനഡ): കാനഡയുടെ ചരിത്രത്തിൽ ആദ്യമായി ശാലോമിന്റെ വിക്ടറി കോൺഫറൻസ് 2016 സെപ്റ്റംബർ 30, ഒക്ടോബർ 1,2 തീയതികളിൽ കാൽഗറിയിൽ വച്ചു നടന്നു. സെപ്റ്റംബർ 30–നു രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ കാൽഗറി സെന്റ് മദർ തെരേസാ സീറോ മലബാർ മിഷൻ ഡയറക്ടർ റവ.ഫാ. സാജോ നിലവിളക്ക് തെളിയിച്ചു ‘വിക്ടറി കോൺഫറൻസ് 2016’ ഉദ്ഘാടനം ചെയ്തു.

കാൽഗറി, എഡ്മണ്ടൻ, വാൻകൂവർ എന്നിവടങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത ഇരുനൂറോളം വിശ്വാസികളാണ് താമസിച്ചുള്ള ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം ആയ വിക്ടറി കോൺഫറൻസിൽ പങ്കെടുത്തത്.

ണ്ട<ശാഴ െൃര=/ിൃശ/ിൃശബ2016ീരേീ07ൂമ7.ഷുഴ മഹശഴി=ഹലളേ>ണ്ട

ശാലോമിന്റെ പ്രശസ്ത വചനപ്രഘോഷകനും, സ്പിരിച്വൽ ഡയറക്ടറുമായ ഫാ. റോയി പാലാട്ടി സി.എം.ഐ, ഫാ. ജിൽറ്റോ ജോർജ്, ഷെവലിയാർ ബെന്നി പുന്നത്തറ, ഡോ. ജോൺ ഡി, ബ്രദർ റെജി കൊട്ടാരം എന്നിവരാണ് വചനം പ്രഘോഷിച്ചത്. ബ്രദർ ബിജു മലയാറ്റൂർ ഗാനശുശ്രൂഷകൾ നയിച്ചു. ശാലോം ഓഫീസ് ഭാരവാഹികളായ സാന്റോ തോമസും, റ്റീനാ മേരിയും ടീം അംഗങ്ങളായി എത്തിയിരുന്നു. കാൽഗറിയിലെ ശാലോം പ്രവർത്തകരുടെ നേതൃത്വമാണ് വിക്ടറി 2016 ഏറ്റവും വിജയപ്രദമാക്കിയത്. മിനു വർക്കി കളപ്പുരയിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം