‘ആർപ്കോ’യ്ക്ക് നവ നേതൃത്വം, ബ്രിജിറ്റ് ജോർജ് പ്രസിഡന്റ്
Friday, October 7, 2016 2:01 AM IST
ഷിക്കാഗോ: ഇല്ലിനോയിയിലുള്ള ഫിസിക്കൽ തെറാപ്പിസ്റ്റ്, ഓക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് പതോളജിസ്റ്റ്, റീഹാബ് പ്രൊഫണലിസ്റ്റുകൾക്കായി 2011–ൽ രൂപീകരിച്ച അസോസിയേഷൻ ഓഫ് റീഹാബിലിറ്റേഷൻ പ്രൊഫഷണൽസ് ഓഫ് കേരളാ ഒറിജിൻ (ആർപ്കോ)യുടെ 2016–18 വർഷത്തെ പ്രസിഡന്റായി സാമൂഹ്യ–സാംസ്കാരിക പ്രവർത്തനങ്ങളിൽ പരിചയസമ്പന്നയും ഫിസിക്കൽ തെറാപ്പിയിൽ ഡോക്ടറൽ ബിരുദവുമുള്ള ബ്രിജിറ്റ് ജോർജ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സായി പുല്ലാപ്പള്ളി, സെക്രട്ടറി– തോമസ് മാത്യു, ട്രഷറർ– ജയിംസ് തിരുനെല്ലിപ്പറമ്പിൽ, ഡി.പി.ടി ജോയിന്റ് സെക്രട്ടറി വിൽസൺ ജോസ് എന്നിവരും, ഡയറക്ടർ ബോർഡ് അംഗങ്ങളായി തമ്പി ജോസ്, സിന്ധു ജോർജ്, എസ്.എൽ.പി; റെജിൽ വർഗീസ്, ഡി.പി.ടി; നൈറ്റി ജോസഫ്, മാത്യു ജേക്കബ്, സിറിൽ മലയിൽ, കാർമ്മൽ തോമസ്, അരുൺ വെട്ടീൽ, മന്നു തിരുനെല്ലിപ്പറമ്പിൽ, നിഷ തോമസ് എന്നിവരും സ്‌ഥാനമേറ്റു.

മുൻ പ്രസിഡന്റ് ബെഞ്ചമിൻ തോമസ്, സണ്ണി മുത്തോലം, ഡി.പി.റ്റി എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളായി തുടരും.

പുതിയ ഭാരവാഹികളുടെ പ്രവർത്തനോദ്ഘാടനവും സംഘടനയുടെ ഫാമിലി നൈറ്റും, ഒക്ടോബർ 15–നു വൈകുന്നേരം 6.30–നു സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രൽ ഹാളിൽ വച്ചു നടത്തപ്പെടുന്നതാണ്. കുക്ക് കൗണ്ടി ഹോസ്പിറ്റൽ സിഎൻഒ/എക്സിക്യൂട്ടീവ് നേഴ്സിംഗ് ഡയറക്ടർ ആഗ്നസ് തേരാടി, മെതഡിസ്റ്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ജോസഫ് ചാണ്ടി എന്നിവർ മുഖ്യാതിഥികളായിരിക്കും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം