മെത്രാഭിഷേകത്തിന് ഇനി രണ്ടുനാൾ; ആലഞ്ചേരി ഇന്ന് മാഞ്ചസ്റ്ററിൽ
Friday, October 7, 2016 7:54 AM IST
ലണ്ടൻ: പ്രസ്റ്റൺ ആസ്‌ഥാനമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഉദ്ഘാനവും നിയുക്‌ത മെത്രാൻ മാർ സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ശുശ്രൂഷകൾക്ക് മുഖ്യ കാർമികനുമായ സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഇന്ന് മഞ്ചസ്റ്ററിൽ സ്വീകരണം നൽകുന്നു.

രാത്രി 7.30ന് മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തുന്ന സഭാതലവനെ നിയുക്‌ത മെത്രാൻ ജോസഫ് സ്രാമ്പിക്കൽ, ജനറൽ കൺവീനർ റവ. ഡോ. തോമസ് പാറയടിയിൽ എം.എസ്.ടി, റവ. ഡോ. മാത്യു ചൂരപൊയ്കയിൽ, സ്വീകരണ കമ്മിറ്റി കൺവീനർ റവ. ഫാ. സജി മലയിൽ പുത്തൻപുരയിൽ, മറ്റുവൈദികർ, കമ്മിറ്റിയംഗങ്ങൾ, വിശ്വാസികൾ എന്നിവർ ചേർന്നു സ്വീകരിക്കും.

രാത്രി ഒൻപതോടെ പ്രസ്റ്റണിൽ എത്തുന്ന കർദിനാൾ വിശ്രമത്തിനുശേഷം ശനിയാഴ്ച ഉച്ചവരെയുള്ള സമയം പ്രാർഥനയ്ക്കും മെത്രാഭിഷേ ശുശ്രൂഷയുടെ മുന്നൊരുക്കങ്ങൾക്കായും മാറ്റിവയ്ക്കും.

റിപ്പോർട്ട്: ഫാ. ബിജു ജോസ് കുന്നയ്ക്കാട്ട്