പ്രസ്റ്റൺ കത്തീഡ്രലിൽ ആദ്യ വെള്ളിയാഴ്ച ജാഗരണ പ്രാർഥന
Friday, October 7, 2016 8:16 AM IST
ലണ്ടൻ: പ്രസ്റ്റൺ കത്തീഡ്രലിൽ ആദ്യ വെള്ളിയാഴ്ച ജാഗരണ പ്രാർഥനയും ജറീക്കോ പ്രാർഥനയും നടത്തുന്നു. ദൈവസ്വരം അനുസരിച്ച് ജറീക്കോ കോട്ടക്ക് ചുറ്റും ജോഷ്വയും ഇസ്രായേൽ ജനവും പ്രാർഥിച്ച് നടന്നതിനെ അനുസ്മരിച്ച് (ജോഷ്വ: 6) വെള്ളി രാത്രി എട്ടു മുതൽ 8.45 വരെ മെത്രാഭിഷേക ചടങ്ങ് നടക്കുന്ന നോർത്ത് എൻഡ് സ്റ്റേഡിയത്തിന് ചുറ്റും ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ ജെറീക്കോ പ്രാർഥന നടക്കുന്നു. തുടർന്ന് ഒമ്പതു മുതൽ ശനിയാഴ്ച ഏഴു വരെ നടക്കുന്ന ജാഗരണ പ്രാർഥനയിലേക്കും എല്ലാ വിശ്വാസികളേയും ജീസസ് യൂത്ത് യുകെ ടീമംഗങ്ങൾ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: അലക്സ് വർഗീസ്