ക്നാനായ ചാപ്ലെയൻസി തിരുനാൾ: വീഡിയോ റിലീസ് ചെയ്തു
Friday, October 7, 2016 8:22 AM IST
മാഞ്ചസ്റ്റർ: യുകെ വിശ്വാസ സമൂഹം ദർശിച്ച ഏറ്റവുമധികം വിശ്വാസികൾ പങ്കെടുത്ത പ്രഥമ ക്നാനായ ചാപ്ലെയൻസിയുടെ പ്രധാന രംഗങ്ങൾ ചേർത്തിണക്കിയ വീഡിയോ റിലീസായി.

ഷാജി ചരമേൽ രചിച്ച ഇടവക ഗാനത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. നിയുക്‌ത സീറോ മലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സന്ദേശവും ഇടവക ജനത്തിന്റെ കലാപരിപാടികളും മെൻസ് ഫാഷൻ ഷോയിലെ സസ്പെൻസും എല്ലാം ചേർത്തിണക്കിയതാണ് വീഡിയോ.

റിപ്പോർട്ട്: സഖറിയ പുത്തൻകളം