സെന്റ് അൽഫോൻസ സൺഡേ സ്കൂൾ വാർഷികം ആഘോഷിച്ചു
Friday, October 7, 2016 8:23 AM IST
ബ്രിസ്ബേൻ: നോർത്ത് സെന്റ് അൽഫോൻസ സൺഡേ സ്കൂൾ എട്ടാമത് വാർഷികം ആഘോഷിച്ചു. ബ്രാക്കൻ റിഡ്ജ് ഫാ. ബേർണി കോസ്റ്റിഗൻ സെന്ററിൽ നടന്ന ആഘോഷ പരിപാടികൾ ഫാ. തോമസ് അരീക്കുഴി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഏബ്രഹാം കഴുനടിയിൽ അധ്യക്ഷത വഹിച്ചു. മെൽബൺ രൂപത മതബോധന വിഭാഗം ഡയറക്ടർ ഫാ. വർഗീസ് വാവോലിൽ, ബാബു ശൗരിമാക്കൽ, ഷൈജു തോമസ്, റെജി ചാക്കോ, അലൻ ജോമോൻ തുടങ്ങിയവർ സംസാരിച്ചു.

തുടർന്നു വിദ്യാർഥികളും അധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജോളി കരുമത്തി