സൗത്ത് ഈസ്റ്റ് ലണ്ടനിലെ മലയാളികൾ ഓണം ആഘോഷിച്ചു
Friday, October 7, 2016 8:24 AM IST
ലണ്ടൻ: സൗത്ത് ഈസ്റ്റ് ലണ്ടനിലെ മലയാളികളുടെ കൂട്ടായ്മയായ സെൽമയുടെ ഓണം ക്യാറ്റ്ഫോഡിൽ ഗോൾഡ്സ്മിത് കമ്യൂണിറ്റി സെൻട്രൽ ഹാളിൽ ആഘോഷിച്ചു. രാവിലെ 11ന് ആരംഭിച്ച പരിപാടി സെൽമയുടെ ആത്മീയഗുരുവും വഴികാട്ടിയുമായ ഫാ. ലുക്കിനൊപ്പം അസോസിയേഷൻ സെക്രട്ടറി സിനുവും ജോയിന്റ് സെക്രട്ടറി സുനിയും ട്രസ്റ്റി അജിത്തും ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് താലപ്പൊലിയേന്തിയ മങ്കമാരുടെയും വാദ്യമേളങ്ങളുടെയും പുലികളിയുമായി മാവേലിയെ എതിരേറ്റു. മാവേലിയായി സജീഷ് നായർ വേഷമിട്ടു. തുടർന്നു തിരുവാതിരയും അരങ്ങേറി.

ലണ്ടൺ അഞ്ജനാസ് ഒരുക്കിയ ഓണസദ്യയും തുടർന്ന് ബീറ്റ്സ് ഓർക്കസ്ട്ര നടത്തിയ സംഗീത വിരുന്നും സന്ധ്യ ഹർഷകുമാർ ഒരുക്കിയ അത്തപൂക്കളവും സജീഷ് നായർ മെയിൻ കഥാപാത്രത്തെ അവതരിപ്പിച്ച സ്കിറ്റും അനുപമ ഡാൻസ് സ്കൂളിലെ അഭയയുടെയും ശ്രീ കീർത്തിയും ടിസയും ദീപ കപ്പാസിയുടെയും നേതൃത്വത്തിൽ നടത്തിയ ഗണേഷ് സ്തുതിയും ഫ്യൂഷൻഡാൻസും കപ്പിൾസ് ഡാൻസും സെൽമയുടെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായിരുന്നു.

വടം വലി മത്സരത്തേതുടർന്ന് സ്നേഹവിരുന്നോടെ ആഘോഷ പരിപാടികൾക്കു സമാപനമായി.

റിപ്പോർട്ട്: സെബിൻ മാത്യു