വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പൂജവയ്പും പൂജയെടുപ്പും
Friday, October 7, 2016 8:24 AM IST
ന്യൂയോർക്ക്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ദുർഗാഷ്‌ടമി നാളിൽ ഒക്ടോബർ ഒമ്പതിന് (ഞായർ) പൂജവച്ച് വിജയദശമി നാളിൽ (ചൊവ്വാഴ്ച) പൂജയെടുക്കുന്നു.

ന്യൂയോർക്ക് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ഞായർ വൈകുന്നേരം ഏഴു മുതൽ സരസ്വതി പൂജയോടെ പൂജവയ്പ് നടക്കും. വിജയദശമി ദിനമായ ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ ഒൻപതു വരെയാണ് പൂജയെടുപ്പ്, സരസ്വതീ പൂജയോടുകൂടി രാവിലെ ചടങ്ങുകൾ ആരംഭിക്കും. ഹരിശ്രീഗണപതായെ നമ: എഴുതിച്ച് വിദ്യാഭ്യാസത്തിന്റെ ആരംഭം കുറിക്കുന്നു.

അറിവിന്റെ ആദ്യാക്ഷരമായ ഹരിശ്രീ കുറിക്കുന്നത് വിജയ ദശമി ദിനത്തിലാണ്. എഴുത്തിനിരിക്കണമെന്ന് താല്പര്യമുള്ളവർ അന്നേദിവസം ചടങ്ങിൽ പങ്കെടുക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പൂജയ്ക്കു വേണ്ടതായ സാധനസാമഗ്രികൾ അമ്പലത്തിൽനിന്നും ലഭിക്കുന്നതാണ്.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ