വനിതാവേദി കുവൈത്ത് ഫഹാഹീൽ യൂണിറ്റ് ഓണം ആഘോഷിച്ചു
Friday, October 7, 2016 8:26 AM IST
കുവൈത്ത് സിറ്റി: വനിതാവേദി കുവൈത്ത് ഫഹാഹീൽ യൂണിറ്റ് ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘സമൃദ്ധി 2016’ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

മംഗഫ് കല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി വനിതാവേദി കുവൈറ്റ് ജനറൽ സെക്രട്ടറി ടോളി പ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് അംഗം ബിന്ദു സജീവ് അധ്യക്ഷത വഹിച്ചു. കവിത അനൂപ് ഓണസന്ദേശം നൽകി. യൂണിറ്റ് കൺവീനർ അമ്പിളി പ്രമോദ്, വനിതാവേദി കേന്ദ്രകമ്മിറ്റി അംഗങ്ങളായ സജിത സ്കറിയ, രമ അജിത്ത്, അബാസിയ യൂണിറ്റ് കൺവീനർ ജെസി ജോസ്, യൂണിറ്റ് ജോയിന്റ് കൺവീനർമായ ബിജോ തുടങ്ങിയവർ സംസാരിച്ചു.

വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ മാവേലിയെ എതിരേറ്റുകൊണ്ടാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് യൂണിറ്റ് അംഗങ്ങളുടെയും കുട്ടികളുടേയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അംഗങ്ങൾ തയാറാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ ഭാഗമായിരുന്നു. വനിതാവേദി ഫഹാഹീൽ യൂണിറ്റ് അംഗങ്ങളും കുടുംബാംഗങ്ങളും അടക്കം നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ