എട്ടു വയസുകാരിക്ക് യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ പ്രവേശനം
Friday, October 7, 2016 8:26 AM IST
ഗാർലന്റ് (ടെക്സസ്): ടെക്സസിലെ ഗാർലന്റിൽ നിന്നുളള എട്ട് വയസുകാരിക്ക് യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിൽ പ്രവേശനം ലഭിച്ചു. ജോർഡിൻ ഫിപ്പ്സ് എന്ന എട്ടുവയസുകാരിയാണ് ഈ അപൂർവ നേട്ടത്തിനുടമയായത്.

ജോർഡിൻ ദിവസവും ആവർത്തിച്ചിരുന്ന ഒരു വാചകമാണ് ഐആം സ്മാർട്ട്, ഐ ആം എ ലീഡർ ഫെയ്ലിയർ ഈസ് നോട്ട് ആൻ ഓപ്ഷ്ൻ ഫോർ മീ. ( I am Smart , I am a Leader, Failure is not am option for me) ഇത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഗാർലന്റ് വാട്സൺ ടെക്നോളജി സെന്ററിലെ വിദ്യാർഥികളെ അവേശഭരിതരാക്കി. ഇത് യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതാണ് ജോർഡിന് യൂണിവേഴ്സിറ്റി പ്രവേശനവും ഒപ്പം 10,000 ഡോളറിന്റെ സ്കോളർഷിപ്പിനും അർഹയാക്കിയത്.

യൂണിവേഴ്സിറ്റി അധികൃതർ ഗാർലന്റിൽ എത്തിയാണ് ജോർഡിന്റെ പ്രവേശനത്തെക്കുറിച്ചുളള വിവരം നൽകിയത്. 38,000 വിദ്യാർഥികളുളള സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഏറ്റവും പ്രായം കുറവാണ് ജോർഡിന്. അധ്യാപികയായ മാതാവിനെപോലെ അധ്യാപിക ആകണമെന്ന മോഹമാണ് ജോർഡിനുളളത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ