എൻഎസ്ഡിയുടെ ഓണാഘോഷം ഉജ്‌ജ്വലവിജയം
Friday, October 7, 2016 8:27 AM IST
ഡെലവെയർ: നായർ സൊസൈറ്റി ഓഫ് ഡെലവെയർവാലി അസോസിയേഷൻ (എൻഎസ്ഡി) ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

സെപ്റ്റംബർ 17ന് സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലായിരുന്നു ആഘോഷ പരിപാടികൾ. ഘോഷയാത്രയുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും പുലികളിയുടെയും അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് കേരളത്തിന്റെ തനതു കലാരൂപമായ പുലികളിയും തിരുവാതിരയും വേദിയിൽ അരങ്ങേറി.

മുഖ്യാതിഥിയായിരുന്ന സിദ്ധാനന്ദജി ഭദ്രദീപം തെളിച്ച് ഓണസന്ദേശം നൽകി. പ്രസിഡന്റ് സുജാ പിള്ള, സ്വാമിനി ഗംഗാനന്ദ, എസ്എൻഡിപി പ്രസിഡന്റ് പി.കെ. സോമരാജൻ, വൈസ് പ്രസിഡന്റ് കെ.ജി രാജൻകുട്ടി, പ്രോഗ്രാം ചെയർമാൻ സുധാകരൻ ഗോപാലൻ, കെഎച്ച്എൻഎ ബോർഡ് മെംബർ മുരളീകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

ജൂണിൽ നടന്ന പിക്നിക്കിൽ സമ്മാനാർഹരായവർക്കു സ്വാമി സിദ്ധാനന്ദജി സമ്മാനങ്ങൾ വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം എൻഎസ്ഡി അംഗങ്ങളുടെ വിവിധ കലാപരിപാടികൾക്കു തുടക്കമായി.

സിനു നായർ, അഞ്ജനാ കുറുപ്പ്, ആരതി പിള്ള എന്നിവർ സാംസ്കാരിക പരിപാടികളുടെ എംസിയായും അർജുൻ പിള്ള, ആദിത്യൻ കുറുപ്പ് എന്നിവർ പ്രോഗ്രാം എംസിയായും പ്രവർത്തിച്ചു. എൻഎസ്ഡി അംഗങ്ങൾ ഒരുക്കിയ ഓണപൂക്കളം പ്രത്യേക ശ്രദ്ധയാകർഷിച്ചു.

എൻഎസ്ഡിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വിവിധ സബ് കമ്മിറ്റികളും ഓണാഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം