ഏലിയാമ്മ തോമസ് ഡെൻവറിൽ നിര്യാതയായി
Saturday, October 8, 2016 4:33 AM IST
ഡെൻവർ (കോളറാഡോ): വടശേരിക്കര വള്ളിപറമ്പിൽ തോമസ് വി. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (അമ്മിണി–67) ഡെൻവറിൽ നിര്യാതയായി. കഴിഞ്ഞ നാൽപ്പതു വർഷമായി ഡെൻവറിൽ താമസിക്കുന്ന ഏലിയാമ്മ ആതുര ശുശ്രൂഷ രംഗത്ത് ഉദ്യോഗസ്‌ഥയായിരുന്നു. മക്കൾ : ബെറ്റ്സി രംഗൾ, ബിനോയി തോമസ്. പൊതു ദർശനം ഒക്ടോബർ ഒമ്പതിനു ഞായർ വൈകുന്നേരം അഞ്ചു മുതൽ. സ്‌ഥലം: സൗത്ത് വെസ്റ്റ് ബൈബിൾ ചാപ്പൽ–5260, വെസ്റ്റ് ഫ്ളോറിഡ അവന്യു, ലേക്ക് വുഡ്, കൊളറാഡൊ.

സംസ്കാര ശുശ്രൂഷ: ഒക്ടോബർ പത്തിനു തിങ്കളാഴ്ച രാവിലെ പത്തിന്. സ്‌ഥലം: South West Bible Chapel 5260 W. Florida Ave, Lakewood, Co.80232 . തുടർന്ന് ഡൻവർ ക്രൗൺഹിൽ സെമിത്തേരിയിൽ സംസ്കാരം. കൂടുതൽ വിവരങ്ങൾക്ക്: ജോൺ മാത്യൂസ് (ഡൻവർ) 303 589 7008, 303 763 8572.

റിപ്പോർട്ട്: പി. പി. ചെറിയാൻ