ഡോ. യുയാക്കീം മാർ കൂറിലോസ് ഇന്റർനാഷണൽ പ്രെയർലൈനിൽ പ്രഭാഷണം നടത്തും
Saturday, October 8, 2016 4:35 AM IST
ഡിട്രോയിറ്റ്: നോർത്ത് അമേരിക്ക –യൂറോപ്പ് മുൻ ഭദ്രസനാധിപനും കൊട്ടാരക്കര –പുനലൂർ മാർത്തോമാ ഭദ്രസനാധിപനുമായ റൈറ്റ് റവ. ഡോ. യൂയാക്കിം മർ കൂറില്സ് എപ്പിസ്ക്കോപ്പ ഒക്ടോബർ 18–നു ചൊവ്വാഴ്ച ഇന്റർ നാഷണൽ പ്രയർലൈനിൽ മുഖ്യപ്രഭാഷണം നടത്തും. വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്ന ഇന്റർ നാഷണൽ പ്രയർലൈൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി ഒമ്പതിനു (ഇഎസ്ടി) (ന്യൂയോർക്ക് ടൈം) സജീവമാകുമ്പോൾ വിവിധ മതങ്ങളിൽ, വിശ്വാസങ്ങളിൽ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറുന്നു.

അമേരിക്കൻ കാനഡ ഹൃസ്വ സന്ദർശനത്തിനെത്തിചേർന്നിരിക്കുന്ന തിരുമേനിയുടെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1605 562 3140 എന്ന ഫോൺ നമ്പർ ഡയൽചെയ്ത് 656750 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഡിട്രോയിറ്റ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ തന്ന ഈമെയിലുമായോ, ഫോൺ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. [email protected], സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റൺ) 713 436 2207

റിപ്പോർട്ട്: പി. പി. ചെറിയാൻ