ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രത്യേക വിദ്യാമന്ത്ര ജപം
Saturday, October 8, 2016 4:37 AM IST
ഡാളസ്: ശീഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ നവരാത്രി പൂജകളുടെ ഭാഗമായി സ്വാരസ്വതഘൃതം ഒരുക്കിയെടുക്കുന്നു. ഏഴ് ഔഷധ കൂട്ടുകൾ, പാലും, ജലവും പ്രത്യേക അനുപാതത്തിൽ ചേർത്ത് പതിനൊന്നു മണിക്കൂർ ചെറുതീയിൽ വറ്റിച്ചെടുത്താണ് നെയ്യ് ഉണ്ടാക്കിയെടുക്കുന്നത്. ഋഗ്വേദത്തിലെ സ്വാരസ്വത മന്ത്രം അനേകവട്ടം ഒമ്പതു ദിവസം ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന നെയ്യിലേക്ക് ജപിച്ചാണ് സ്വാരസ്വതഘൃതം പാകപെടുത്തുന്നത്.

സ്വാരസ്വതഘൃതം സേവിക്കുന്നത്, മേധാ ശക്‌തിയും, വിദ്യാശക്‌തിയും ഉയർത്തികൊണ്ടു വരുവാനായിട്ടാണ്. വിജയദശമിയോടനുബന്ധിച്ച് ഈ നെയ്യ് സേവിക്കുന്നത് വിദ്യാർഥികൾക്ക് പഠനത്തിനു മികവു നേടാൻ സഹായിക്കുമെന്ന് തൃശൂർ ബ്രഹ്മസ്വം മഠത്തിലെ രീതിയിൽ ഘൃതം തയ്യാറാക്കുന്ന ഇരിഞാടപ്പള്ളി പദ്മനാഭൻ തിരുമേനി അഭിപ്രായപെട്ടു.

അത്യപൂർവമായി ലഭിക്കുന്ന ഈ നെയ്യ് സേവിക്കുവാൻ താല്പര്യമ്മുള്ളവർ എത്രയും പെട്ടെന്ന് ക്ഷേത്ര ഓഫീസുമായി ബന്ധപെടണമെന്നു കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാല പിള്ളയും, ട്രസ്റ്റി ചെയർ ഹരിദാസൻ പിള്ളയും അറിയിക്കുന്നു.

റിപ്പോർട്ട്: സന്തോഷ് പിള്ള