ഹാൽട്ടൺ മലയാളീസ് അസോസിയേഷന്റെ കേരളപ്പിറവി ആഘോഷം നവംബർ അഞ്ചിന്
Saturday, October 8, 2016 6:37 AM IST
ഒന്റാരിയോ: കാനഡയിലെ ഹാൽട്ടൺ മലയാളീസ് അസോസിയേഷന്റെ അഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളപ്പിറവി ദിനം നവംബർ അഞ്ചിന് (ശനി) ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചിന് ബർലിംഗ്ടൻ കോർപ്പസ് ക്രിസ്റ്റി സെക്കൻഡറി സ്കൂളിലാണ് ആഘോഷ പരിപാടികൾ.

ഡിന്നറിനോടനുബന്ധിച്ചു നടക്കുന്ന ആഘോഷ പരിപാടികളിൽ ബർലിംഗ്ടൻ നഗരപിതാവ് റിക്ക് ഗോൾഡ്റിംഗ്, പ്രശസ്ത മലയാള ചലച്ചിത്രതാരം മാതു എന്നിവർ വിശിഷ്‌ടാതിഥികളായിരിക്കും. വിവിധ നൃത്തരൂപങ്ങൾ, സ്കിറ്റുകൾ, പാട്ടുകൾ, ചെണ്ടമേളം തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമയിരിക്കും.

ചടങ്ങിൽ മലയാളഭാഷാ പഠനത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കും. അസോസിയേഷൻ വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി ചെസ് ടൂർണമെന്റുകളും വെള്ളിയാഴ്ച ദിവസങ്ങളിൽ വൈകുന്നേരം ബാഡ്മിന്റൻ ക്ലബും ശാസ്ത്രീയസംഗീത ക്ലാസുകളും ഹാൽട്ടൺ മലയാളീസ് അസോസിയേഷന്റെ സംരംഭങ്ങളാണ്.

റീമാക്സ് റിയാൽറ്റിയിലെ മനോജ് കരാത്തയാണ് പരിപാടികളുടെ പ്രധാന പ്രായോജകൻ.

വിവരങ്ങൾക്ക്: ബിൻസ് മണ്ഡപം (പ്രസിഡന്റ്) 289 208 7614, ശിവ ചാക്കോളി (സെക്രട്ടറി) 647 463 1711, സജീവ് കോടോത്ത് (ട്രഷറർ) 905 7302778.

റിപ്പോർട്ട്: സുരേഷ് നെല്ലിക്കോഡ്