വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സമാപിച്ചു
Saturday, October 8, 2016 6:38 AM IST
മെൽബൺ: മെൽബണിലെ ഷെപ്പേർട്ടൻ സെന്റ് അൽഫോൻസ പള്ളിയുടെ ആഭിമുഖ്യത്തിൽ സെന്റ് ബ്രണ്ടൻസ് പള്ളിയിൽ നടന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സമാപിച്ചു.

മെൽബൺ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റുകർമം നിർവഹിക്കുകയും തുടർന്നു നടന്ന വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിക്കുകയും ചെയ്തു.

ഞായറാഴ്ച നടന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു തിരുസ്വരൂപം വഹിച്ച് ആഘോഷമായ പ്രദക്ഷിണവും ലദീഞ്ഞും നടന്നു. സ്നേഹവിരുന്നും തുടർന്ന് കലാപരിപാടികളും അരങ്ങേറി.

മരിയാന ബോബി പുല്ലുകാട്ട് ആയിരുന്നു ഈ വർഷത്തെ പ്രസുദേന്തി. തിരുനാളിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ മണ്ഡപത്തിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: റെജി പാറയ്ക്കൻ