AAA അക്കൗണ്ടിംഗ് സർവീസിന്റെ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു
Saturday, October 8, 2016 6:39 AM IST
മെൽബൺ: AAA അക്കൗണ്ടിംഗ് സർവീസിന്റെ അടുത്ത രണ്ടുവർഷത്തെ മാസ്റ്റർ പ്ലാൻ പ്രകാശനം ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ നിർവഹിച്ചു. അക്കൗണ്ടിംഗ് രംഗത്ത് തനതായ വ്യക്‌തിമുദ്ര പതിപ്പിച്ച സജിമോൻ ജോൺ പുളിമൂട്ടിലിന്റെ നൂതന സംരംഭമായ AAA അക്കൗണ്ടിംഗ് ഒട്ടനവധി മലയാളികൾക്ക് താങ്ങും തണലും ആണ്.

കഴിഞ്ഞ പത്തുവർഷക്കാലമായി മെൽബണിൽ അക്കൗണ്ടിംഗ് രംഗത്ത് പ്രവർത്തിക്കുന്ന സജിമോൻ ജോണിനെ ഓസ്ട്രേലിയയിൽ ഉടനീളം നിരവധി ഇടപാടുകാരുണ്ട്. മെൽബണിലെ നോക്സിൽ ആണ് കേന്ദ്ര ഓഫീസ്.

ചടങ്ങിൽ പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ കമ്മിറ്റി പ്രസിഡന്റ് റെജി പാറയ്ക്കൻ, AAA അക്കൗണ്ടിംഗ് സർവീസ് മാനേജിംഗ് ഡയറക്ടർ സജിമോൻ ജോൺ പുളിമൂട്ടിൽ, ഡയറക്ടർ ആൽഫ്രഡ് ജോൺ, മെൽബൺ കെസിവൈഎൽ പ്രസിഡന്റ് മെബിൻ ബാബു എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ