സ്വിറ്റ്സർലൻഡിൽ ‘ലൈറ്റ് ഇൻ ലൈഫ്’ ചാരിറ്റി ഇവന്റ് ഡിസംബർ മൂന്നിന്
Saturday, October 8, 2016 6:40 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ ചാരിറ്റി സംഘടനയായ ലൈറ്റ് ഇൻ ലൈഫ് ചാരിറ്റി ധനശേഖരണാർഥം ചാരിറ്റി ഇവന്റ് സംഘടിപ്പിക്കുന്നു. ഡിസംബർ മൂന്നിന് (ശനി) സൂറിച്ചിലെ വിന്റർത്തൂറിലാണ് ചാരിറ്റി ഗാല ഒരുക്കിയിരിക്കുന്നത്.

വൈകുന്നേരം അഞ്ചിന് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ നയിക്കുന്ന ബിഗ് ബാൻഡ് സംഗീത സന്ധ്യയിൽ പ്രശസ്ത പിന്നണി ഗായിക ഡെൽസി നൈനാനും പങ്കെടുക്കും. ചടങ്ങിൽ കേരള റസ്റ്ററന്റ് ഒരുക്കുന്ന ഡിന്നറും ഉണ്ടായിരിക്കും.

ചാരിറ്റി ഷോയുടെ പ്രധാന ലക്ഷ്യം പാർപ്പിടമില്ലാത്ത പത്ത് നിർധനർക്ക് വീട് പണിതു നൽകുക എന്നതാണ്. 2013 ൽ തുടങ്ങിയ കാരുണ്യപ്രവർത്തനത്തിൽ മാത്രം ഊന്നിയ സംഘടനയാണ് ലൈറ്റ് ഇൻ ലൈഫ്. 2015 ൽ മാത്രം ഒരു ലക്ഷത്തോളം സ്വിസ് ഫ്രാങ്ക് കാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: www.lightinlife.org

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ