യുഎഇ മീനടം കൂട്ടായ്മ രൂപീകരിച്ചു
Saturday, October 8, 2016 6:42 AM IST
അബുദാബി: കോട്ടയം ജില്ലയിലെ മീനടം സ്വദേശികളുടെ യുഎഇ തല കൂട്ടായ്മക്ക് അബുദാബിയിൽ തുടക്കമായി. സെന്റ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രഥമസമ്മേളനം ജോയ് മണ്ണൂക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നാല്പതു വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ ടി.വൈ. വർഗീസ്, ജോയ് മണ്ണൂക്കാട്ടൂർ, എ.സി. ബാബു എന്നിവരെ ആദരിച്ചു.

പുതിയ ഭാരവാഹികളായി ജോയ് മണ്ണൂക്കാട്ടൂർ (രക്ഷാധികാരി), പ്രിൻസ് പുന്നൻ (പ്രസിഡന്റ്), ശരത്ചന്ദ്രൻ (സെക്രട്ടറി), എ.സി. ബാബു (ട്രഷറർ), പുന്നൂസ് ചാക്കോ (ജനറൽ കോർഡിനേറ്റർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ബിന്ദു കെ. സ്കറിയ, വർഗീസ് തോമസ്, ബൈജു തോമസ്, നൈജു ജോസഫ്, ഏബ്രഹാം ജോസഫ്, അനിൽ ഏബ്രഹാം എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള