ഒമാനിലെ മൊബേലയിൽ ലുലുവിനു പുതിയ ശാഖ
Saturday, October 8, 2016 8:10 AM IST
മസ്കറ്റ്: മിഡിൽ ഈസ്റ്റിലെ ഹൈപ്പർ മാർക്കറ്റ് രംഗത്തെ അതികായരായ ലുലു ഗ്രൂപ്പ് ഒമാനിലെ മൊബേലയിൽ 130–ാമത് ശാഖ പ്രവർത്തനം ആരംഭിക്കുന്നു.
രാജ്യത്തെ പതിനെട്ടാമത്തെ ശാഖയാണിത്.

ഒക്ടോബർ ഒമ്പതിന് (ഞായർ) ഗതാഗത വാർത്താ വിനിമയ മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജി. സാലിം അൽ നയിമി ഉദ്ഘാടനം നിർവഹിക്കും.

75000 ചതുരശ്ര അടി വിസ്തീർണമാണ് പുതിയ ഹൈപ്പർ മാർക്കറ്റിനുള്ളത്.

റിപ്പോർട്ട്: സേവ്യർ കാവാലം