തൈക്കുടം ബാൻഡ് ഷോ വാഷിംഗ്ടണിൽ
Saturday, October 8, 2016 8:11 AM IST
വാഷിംഗ്ടൺ: ഇന്ത്യയിലെ ഏറ്റവും പ്രബലമായ ബാൻഡുകളിൽ ഒന്നായ തൈക്കുടം ബ്രിഡ്ജ് അമേരിക്കയിൽ നടത്തിയ എല്ലാ ഷോകളും വൻ വിജയമായിരുന്നു. ഇതുവരെ അമേരിക്കയിൽ നടത്തിയിട്ടുള്ള സംഗീത പരിപാടികളിൽ ഏറ്റവും നല്ല നിലവാരം പുലർത്തിയ ഒന്നായിരുന്നു ഇതെന്ന് എല്ലാവരും ഒരേപോലെ സമ്മതിക്കുന്നു.

ഒരുപാട് ഉഹാപോഹങ്ങൾക്കൊടുവിലാണ് ടീം യുഎസ്എയിൽ എത്തിയത്. തികച്ചും വ്യത്യസ്തമായ ആലാപന ശൈലിയിൽ മലയാളം–തമിഴ്–ഹിന്ദി– ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ഗാനങ്ങളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും നൂതനമായ സൗണ്ട് സിസ്റ്റമാണ് എല്ലാ ഷോയിലും ഉപയോഗിക്കുന്നത്. വാഷിംഗ്ടണിലുള്ള ഇവന്റ് ഗ്ലോബൽ എന്ന കമ്പനിയാണ് ബാബുവിന്റെ നേതൃത്വത്തിൽ സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നത്.

യുഎസ്എയിൽ നടത്തിയ ആറു ഷോകളിലും ഗംഭീര വരവേല്പാണ് ലഭിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഒരു പരിപാടിയാണിത്.

ഒക്ടോബർ ഏഴിന് ടാമ്പാ, ഒക്ടോബർ ഒമ്പതിന് ഡാളസ്, ഹൂസ്റ്റൺ എന്നിവടങ്ങളിലും 14–ന് ന്യൂയോർക്ക്, 15–ന് വാഷിംഗ്ടൺ, 16–ന് ന്യൂജേഴ്സി എന്നിവടങ്ങളിലെ പരിപാടികളോടുകൂടി തൈക്കുടം ബ്രിഡ്ജിന്റെ അമേരിക്കയിലെ ഷോ അവസാനിക്കും.

ഫ്രീഡിയ എന്റർടൈൻമെന്റിന്റെ ബാനറിലാണ് അമേരിക്കയിൽ ഷോ നടത്തുന്നത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം