ഡോ. ബാബു വർഗീസ് കരിംകുറ്റിക്ക് ക്രിസ്ത്യൻ ബുക്ക് അവാർഡ്
Saturday, October 8, 2016 8:11 AM IST
ന്യൂഡൽഹി: ക്രിസ്ത്യൻ എക്സ്പോ കമ്മിറ്റിയുടെ ബുക്ക് അവാർഡിന് ഡോ.ബാബു വർഗീസ് കരിംകുറ്റിയിൽ അർഹനായി. ലെറ്റ് ദേർ ബി ഇന്ത്യ ഇംപാക്ട് ഓഫ് ദി ബൈബിൾ ഓൺ നേഷൻ ബിൽഡിംഗ് എന്ന ഇംഗ്ലീഷ് പുസ്തകമാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.

25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന അവാർഡ് ഡൽഹിയിൽ നവംബർ എട്ടിന് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

ഗ്രഹാം സ്റ്റെയിൻസിനെ കുറിച്ചുള്ള ബേൺഡ് എലൈവ്, മുൻ പാർലമെന്റ് അംഗം ധരം പ്രകാശ് ശർമയെ കുറിച്ചുള്ള മൈ എൻകൗണ്ടർ വിത്ത് ട്രൂത്ത്, ക്യാമ്പസ് ക്രൂസേഡിനെ കുറിച്ചുള്ള ജസ്റ്റ് വൺ പാഷൻ തുടങ്ങിയ ഇംഗ്ലീഷ് പുസ്തകങ്ങളും മലയാളത്തിൽ ലഹരിക്കും അപ്പുറം തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

പത്തനംതിട്ട മൈലപ്ര കരിംകുറ്റിയിൽ പരേതനായ കെ.കെ.വർഗീസിന്റെ പുത്രനാണ്.