മെത്രാഭിഷേകം: മലയാളി ആത്മീയ സമ്മേളനത്തിന് പതിനായിരത്തിലേറെ വിശ്വാസികൾ
Sunday, October 9, 2016 3:08 AM IST
ലണ്ടൻ: പ്രസ്റ്റൺ നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിന് പതിനായിരത്തിലേറെ വിശ്വാസികൾ പങ്കെടുക്കും. വളരെ അപൂർവമായി മാത്രം പങ്കെടുക്കാൻ പറ്റുന്ന ഈ തിരുക്കർമങ്ങളിലേക്ക് എല്ലാ സീറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽനിന്നും വൈദികരുടേയും കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തിൽ സ്വകാര്യ വാഹനങ്ങളിലും മറ്റുമായി യാത്ര ക്രമീകരിച്ചു മുന്നോട്ടുപോകുന്നു.

മെത്രാഭിഷേക കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കുന്ന സീറോമ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സഹകാർമികരായ മാർ ജോസഫ് കല്ലറങ്ങാട്ടും മറ്റു മെത്രാന്മാരും വേദികരും ചടങ്ങിൽ പങ്കെടുക്കാനെത്തിയ നാട്ടിൽനിന്നുമുള്ള തീർഥാടക സംഘങ്ങളും യുകെയിലെത്തിച്ചേർന്നു.

തിരുക്കർമങ്ങളിൽ പങ്കുചേരാനെത്തുന്ന എല്ലാവർക്കും ആവശ്യമായ സഹായങ്ങളും ക്രമീകരണങ്ങളും ചെയ്യുന്നതായി മെത്രാഭിഷേക കമ്മിറ്റി വോളന്റിയേഴ്സിന്റെയും പ്രസ്റ്റൺ സ്റ്റേഡിയം സ്റ്റാഫിന്റേയും പോലീസ് പാരാമെഡിക്കൽ, ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയവരുടെയും വിപുലമായ സന്നദ്ധ പ്രവർത്തനങ്ങൾ സംഘാടക സമിതി ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്