റോഷ്നി മറിയം മാത്യു നിര്യാതയായി
Sunday, October 9, 2016 4:38 AM IST
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പോലീസ് ഡിറ്റക്ടിവ് മെഴുവേലി തെക്കെ മൂത്തേരിൽ ഫിലിപ്പ് മാത്യുവിന്റെ ഭാര്യ റോഷ്നി മറിയം മാത്യു (31) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 10ന് (തിങ്കൾ) രാവിലെ ഒമ്പതിന് ലോംഗ് ഐലൻഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ ആരംഭിച്ച് സംസ്കാരം ഓൾ സെയിന്റ് സെമിത്തേരിയിൽ. (855 മിഡിൽ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യൂയോർക്ക് 11024)

പരേത തൃശൂർ സ്വദേശി ജേക്കബ് മണവത്തിന്റെയും രാജി സൂസന്റെയും മകളാണ് റോഷ്നി. എംബിഎ വിദ്യാർഥിനിയായിരുന്ന റോഷ്നി നോർത്ത് ഷോർ ഹോസ്പിറ്റലിൽ ഹെപ്പറ്റോളജി ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങൾ: സഞ്ജന, ജോർജ്.

പൊതുദർശനം: ഒക്ടോബർ ഒമ്പതിന് (ഞായർ) മൂന്നു മുതൽ 8.30 വരെ ലോംഗ് ഐലൻഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ (110 സ്കൂൾഹൗസ് റോഡ്, ലെവിടൗൺ, ന്യൂയോർക്ക്11756).

വിവരങ്ങൾക്ക്: ചെറിയാൻ ഏബ്രഹാം 5165478542.

റിപ്പോർട്ട്: ജോസ് കാടാപ്പുറം