ഡെൽമ ഓണാഘോഷം സംഘടിപ്പിച്ചു
Sunday, October 9, 2016 4:40 AM IST
ഡെലവേർ: ഡെലവേർ മലയാളി അസോസിയേഷന്റെ (ഡെൽമ) ഈ വർഷത്തെ ഓണാഘോഷം കേരളത്തനിമയാർന്ന വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

ഒക്ടോബർ ഒന്നിന് ഹോക്കസിൻ ഹിന്ദു ടെംബിൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായിരുന്ന ഫോമ റീജണൽ വൈസ് പ്രസിഡന്റ് സാബു സക്കറിയ ഡെലവേർ നിവാസികൾക്ക് ഓണസന്ദേശം നൽകി. ഡെൽമ പ്രസിഡന്റ് മനോജ് വർഗീസ് ചടങ്ങിൽ പ്രസംഗിച്ചു.

തുടർന്നു വാദ്യമേളങ്ങളുടെയും താലപ്പൊലി, പൂക്കളം എന്നിവയുടെ അകമ്പടിയോടെ ഡെലവേർ നിവാസികൾ മഹാബലിയെ എതിരേറ്റു. വിഭവ സമൃദ്ധമായ ഓണസദ്യ, വിവിധ കലാപരിപാടികൾ തുടങ്ങിയവ ആഘോഷത്തിനു മാറ്റുകൂട്ടി. കേരളത്തിന്റെ തനതു കലകളായ തിരുവാതിരയും ഓട്ടൻ തുള്ളലും കലാഭവൻ ജയനന്റെ നാടൻ പാട്ടും മിമിക്രയും ആഘോഷങ്ങളുടെ ഭാഗമായിരുന്നു.

ഫോമ സ്‌ഥാപക ജനറൽ സെക്രട്ടറി അനിയൻ ജോർജ്, കോട്ടയം അസോസിയേഷൻ അംഗങ്ങൾ, പരിപാടിയുടെ സ്പോൺസർമാർ എന്നിവർക്ക് ഡെൽമ ഭാരവാഹികൾ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം