ആർഎസ്സി ജാമിഅ സെക്ടർ സാഹിത്യോത്സവ്: സ്വാഗത സംഘം രൂപീകരിച്ചു
Sunday, October 9, 2016 6:53 AM IST
ജിദ്ദ: പ്രവാസി വിദ്യാർഥികളിലെ കലാ സർഗ വാസനകളെ പ്രോത്സാഹിപ്പിച്ച് ജാമിഅ സെക്ടർ റിസാല സ്റ്റഡി സർക്കിൾ ഒക്ടോബർ 21ന് നടത്താനിരിക്കുന്ന സെക്ടർ സാഹിത്യോത്സവിനുള്ള 60 അംഗ സ്വാഗത സംഘം രൂപീകരിച്ചു. വ്യഴാഴ്ച രാത്രി കിലോ 14 മുസ്ലിയാർ ഹൗസിൽ നടന്ന രൂപീകരണ യോഗത്തിൽ സയിദ് പൂക്കോയ തങ്ങൾ ഉപദേശക സിമിതി ചെയർമാനായും ഹസൻ സഖാഫി ചെയർമാനും അലി വിളയിൽ കൺവീനറും അബ്ദുൾ റസാഖ് കണ്ണൂർ ഫൈനാൻസ് കോഓർഡിനേറ്ററുമായി 60 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

സെക്ടർ ചെയർമാൻ നൗഫൽ മുസ്ലിയാരുടെ അധ്യക്ഷതയിൽ സോൺ എക്സിക്യൂട്ടീവ് മൻസൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സെക്ടർ സെക്രട്ടറി ഷൗക്കത്തലി മാസ്റ്റർ ഐസിഎഫ് മഹ്ജർ സർക്കിൾ സെക്രട്ടറി അലി വിളയിൽ തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ