തനത് സാംസ്കാരിക വേദി ഉദ്ഘാടനം 21ന്
Sunday, October 9, 2016 6:54 AM IST
ദോഹ: ഖത്തറിൽ പുതുതായി രൂപം കൊണ്ട മലയാളി സാംസ്കാരിക കൂട്ടായ്മ തനത് സാംസ്കാരിക വേദിയുടെ ഉദ്ഘാടനം ഒക്ടോബർ 21ന് ഓൾഡ് ഐഡിയൽ സ്കൂൾ ഹാളിൽ നടക്കും.

വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിൽ കവിതയിൽ 50 വർഷം പൂർത്തിയാക്കിയ സച്ചിദാനന്ദൻ, പത്ര പ്രവർത്തന രംഗത്ത് അരനൂറ്റാണ്ടിലേറെയായി നിറഞ്ഞു നിൽക്കുന്ന ജമാൽ കൊച്ചങ്ങാടി എന്നിവരെ ആദരിക്കും. ദോഹയിലെ അറിയപ്പെടുന്ന നാടക പ്രവർത്തകനായ അബ്ദുൽ അസീസ് വടക്കേക്കാട് സംവിധാനം ചെയ്ത തീൻമേശയിലെ ദുരന്തം എന്ന നാടകവും ലോഗോ പ്രകാശനം, വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറും. ഖത്തറിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംസാരിക്കും.